Get courses worth Rs. 12,000 for FREE!
Only for selected students. Chat Now #SkillIndia

  • Please wait..

കൊമേഴ്‌സ് രംഗത്തെ ഡിജിറ്റൽ മാറ്റങ്ങൾ! വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം! തൊഴിലും പരിശീലനവും

ലോകമാകെ ഡിജിറ്റലായി മാറുമ്പോൾ കൊമേഴ്‌സ് രംഗവും മാറ്റങ്ങൾക്ക് സാക്ഷിയാകുകയാണ്. ഡിജിറ്റൽ സ്കില്ലുകളും ടെക്‌നിക്കൽ അറിവുമായിരിക്കും ഇനി ഫിനാൻസ് രംഗത്തെ പ്രൊഫഷണലുകളെ മുന്നോട്ട് നയിക്കുന്നത്. ഇന്ത്യയിലാകട്ടെ, വിദേശത്താകട്ടെ ഫിനാൻസ് & അക്കൗണ്ടിംഗ് രംഗത്തെ ജോലികൾക്ക് വേണ്ട സ്കില്ലുകൾ അടിമുടി മാറുമ്പോൾ ഒരു കൊമേഴ്‌സ് വിദ്യാർത്ഥിയുടെ ഭാവി എങ്ങനെയാകും രൂപപ്പെടുക എന്ന ചോദ്യം ഉയരുന്നുണ്ട്. ഡിജിറ്റൽ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ മാറ്റങ്ങൾക്കൊപ്പം വഴി നടത്തുന്നത്.

ഒരു ബികോം ബിരുദ വിദ്യാർത്ഥി പഠനത്തിന് ശേഷം ജോലിക്കായി ശ്രമിക്കുമ്പോൾ പുതിയ ലോകത്തിനു ആവശ്യമായ അഭിരുചികളും നൈപുണ്യവും അവർക്കുണ്ടോ, അവരുടെ ഡിജിറ്റൽ സ്കില്ലുകൾ ലോകനിലവാരത്തിൽ ഉളളവയാണോ എന്ന് നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

ഇവിടെയാണ് ലോകത്തിനൊപ്പം നമ്മളും മാറേണ്ട സാഹചര്യമുള്ളത്. കൃത്യമായി ജോലിക്കാവശ്യമായ പ്രായോഗിക അറിവുകൾ, പ്രചാരത്തിലുള്ള സോഫ്ട്‍വെയർ പരിശീലനം,ടെക്‌നിക്കലായി ഉള്ള അറിവുകൾ എന്നിവ വർദ്ധിപ്പിച്ച് ആധുനിക കാലത്തിന് അനുസൃതമായി ഒരു പ്രൊഫഷണൽ രൂപപ്പെടേണ്ടതുണ്ട്. 

നിരന്തരമായി മാറുന്ന GST നിയമങ്ങൾ, മലയാളികൾ ഏറെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന VAT  Tax System, QuickBooks, SAP FICO തുടങ്ങി സോഫ്ട്‍വെയറുകളുടെ വർദ്ധിച്ചു വരുന്ന പ്രചാരം എന്നിങ്ങനെ അക്കൗണ്ടിംഗ് രംഗത്ത്  അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 

ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു ഘടകമാണ് അനുദിനം പുരോഗതി കൈവരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. PwC യുടെ കണക്ക് പ്രകാരം 2021 വർഷാവസാനത്തിൽ  10% മുതൽ  40% വരെ വർധനയാണ് ഫിനാൻസ് രംഗത്തെ ഓട്ടോമേഷൻ സാധ്യതകൾക്ക് ഉണ്ടാകുക. അതോടൊപ്പം 2030 ആകുമ്പോഴേക്കും  15.7 ട്രില്യൺ ഡോളർ മൂല്യമുള്ള സംഭാവനകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സാധിക്കാം എന്നും അവരുടെ പഠനങ്ങൾ പറയുന്നു.

quickbooks course

ഇതിൽനിന്നും വ്യക്തമാകുന്നത് സാങ്കേതികവിദ്യയോട് കൂടിച്ചേർന്ന് മാത്രമേ ഒരു പ്രൊഫഷണലിന് ഭാവി രൂപപ്പെടുത്താൻ കഴിയൂ  എന്നതാണ്. ഓൺലൈൻ കോഴ്‌സുകൾ പ്രചാരത്തിലുള്ള ഈ കാലത്ത് അവ  കൃത്യമായി  കണ്ടെത്തുകയും, അഭിരുചിക്കനുസരിച്ച്  കോഴ്‌സുകൾ  പഠിക്കുകയും ചെയ്യുന്നത്  ഈ സാഹചര്യത്തിലാണ് കൂടുതൽ  പ്രസക്തമാകുന്നത്.

ചാർട്ടേർഡ് അക്കൗണ്ടൻറ് പ്രൊഫഷണലുകൾ  നടത്തുന്ന  ഫിൻപ്രൂവ് ലേർണിംഗ് പോലെ നമ്മുടെ നാട്ടിൽ തന്നെ കൊമേഴ്‌സ് വിദ്യാർത്ഥികളെ ആധുനിക കാലത്തേക്ക് കൈപിടിച്ച് നടത്തുന്ന, ഓഫ്‌ലൈൻ, ഓൺലൈൻ, ഹൈബ്രിഡ് ക്ളാസുകൾ നൽകുന്ന സ്ഥാപനങ്ങളുണ്ട്. അവ ശരിയായി തിരഞ്ഞെടുക്കുകയും, കോഴ്‌സുകളിലൂടെ സ്കില്ലുകൾ അപ്‌ഡേറ്റ് ചെയ്യുകയും  വഴി, ഈ  മാറുന്ന കാലത്തോടൊപ്പം വിദഗ്ദ്ധരായ  പ്രൊഫഷണലുകളായി മാറാൻ കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് കഴിയുന്നു.

പ്രധാനമായും രണ്ട് രീതിയിലുള്ള കോഴ്‌സുകളാണ് നിങ്ങൾക്ക് ലഭ്യമായുള്ളത്. ഇൻഡസ്ട്രയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ പരിശീലനവും പിന്നെ നിയമങ്ങളിലും, ജോലികൾക്ക് ആവശ്യമായ പ്രവർത്തിപരിചയവും നൽകുന്ന കോഴ്‌സുകൾ. 

സോഫ്ട്‍വെയറുകളിൽ തുടങ്ങുമ്പോൾ, Microsoft Excel മുതൽ SAP FICO തുടങ്ങി ഇന്ഡസ്ട്രിയിലെ ജോലിക്കായി ഒരു ഉദ്യോഗാർഥിയെ സഹായിക്കുന്ന നിരവധി സോഫ്റ്റ്വെയറുകളുണ്ട്. സോഫ്ട്‍വെയർ പരിശീലന കോഴ്‌സുകൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സെർട്ടിഫിക്കേഷൻ അംഗീകാരമുള്ളതാണോ എന്നുള്ളത്. 

കമ്പനികൾ നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റുകൾ പൊതുവെ ഉയർന്ന ഫീസ് ആവശ്യമുള്ളതായതിനാൽ, കൂടുതൽ പ്രായോഗികമായ മാർഗം, മികച്ച സഥാപനങ്ങളിൽ നിന്നും ഇവ പഠിക്കുകയും, അവിടെനിന്നുതന്നെ സർട്ടിഫിക്കേറ്റ് വാങ്ങുകയും ചെയ്താൽ, പണവും ലാഭം എന്നാൽ വേണ്ട സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും. പ്രായോഗിക പരിജ്ഞാനം ലഭിക്കുക എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ 

പ്രധാനമായും നിങ്ങളുടെ സർട്ടിഫിക്കറ്റുകളെക്കാൾ ഉപരിപ്രവർത്തിയിലുള്ള നൈപുണ്യമാണ് പരിഗണിക്കപ്പെടുക എന്ന ഓർക്കുക.

പ്രധാനപ്പെട്ട സോഫ്ട്‍വെയറുകൾ കോഴ്‌സുകൾ

Tally Prime

ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗത്തിലുള്ള അക്കൗണ്ടിംഗ് സോഫ്ട്‍വെയർ കമ്പനിയാണ്  Tally. Tally യുടെ ഏറ്റവും പുതിയ വേർഷനാണ് Tally Prime. ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് എന്ന് പറയുമ്പോൾ തന്നെ ജോലിക്കായി  അതറിയേണ്ട ആവശ്യകതയും വ്യക്തമാണ്. നിങ്ങൾ അക്കൗണ്ടിംഗ് രംഗത്ത്  ഒരു കരിയർ നോക്കുന്നുണ്ടെങ്കിൽ ടാലി പഠിക്കേണ്ടത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.

SAP FICO 

മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ലക്ഷ്യമിടുന്നെങ്കിൽ ആവശ്യമായി വരുന്ന സോഫ്ട്‍വെയറാണ് SAP FICO. ജർമ്മൻ ERP സോഫ്ട്‍വെയർ കമ്പനിയാണ് SAP. കമ്പനിയുടെ പേരുതന്നെയാണ് അവരുടെ ERP സോഫ്ട്‍വെയറിനും നൽകിയിട്ടുള്ളത്. ഒരു ബിസിനസ്സിന്റെ പല മേഖലകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന SAP സോഫ്ട്‍വെയറിന്റെ ഓരോ വിഭാഗവും മൊഡ്യുൾ എന്ന പേരിൽ അറിയപ്പെടുന്നു. SAP  ഫിനാൻസ് വിഭാഗം അഥവാ മൊഡ്യൂൾ ആണ്  FICO എന്ന പേരിൽ അറിയപ്പെടുന്നത്. SAP FICO യുടെ  രണ്ട് അംഗീകൃത സർട്ടിഫിക്കറ്റുകളാണ്  യൂണിവേഴ്സൽ സർട്ടിഫിക്കറ്റ്, SAP പവർ യുസർ സർട്ടിഫിക്കറ്റ് എന്നിവ. ഇതിൽ പവർ യൂസർ സർട്ടിഫിക്കേറ്റ് കുറഞ്ഞ ചിലവിൽ നേടുവാനാകും. 

QuickBooks Online 

ലോകം ഡിജിറ്റലായി മാറുമ്പോൾ അക്കൗണ്ടിംഗ് രംഗവും അതിനൊപ്പം ചലിക്കുകയാണ്. ക്‌ളൗഡ്‌ അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകളിൽ മുൻപന്തിയിൽ കുതിക്കുന്ന സോഫ്ട്‍വെയറാണ് QuickBooks Online. തീർച്ചയായും ഭാവി ഡിജിറ്റൽ സേവനങ്ങളിലേക്ക് കൂടുതൽ മാറുമെന്നതുകൊണ്ടുതന്നെ നിങ്ങളുടെ സ്കില്ലുകൾ ആ മേഖലയിൽ അപ്‌ഡേറ്റ് ചെയ്യുന്നത് കരിയറിന് ഗുണം ചെയ്യുന്നു.

നിങ്ങളൊരു ബികോം ബിരുദധാരിയാണെങ്കിൽ, ഇന്ത്യയിലും വിദേശത്തും നിരവധി സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. തുടർപഠനത്തിനായി നോക്കുന്നവർ കൃത്യമായ പദ്ധതിയോടു കൂടി പഠനമേഖലയെയും കോഴ്‌സിനെയും സമീപിക്കുക. ഒരു ജോലി എന്ന ലക്ഷ്യം മുന്നിൽ കാണുന്നവർ താങ്കളുടെ സ്കില്ലുകൾ, സോഫ്ട്‍വെയർ പ്രാവീണ്യം, ഇന്റേൺഷിപ്പുകൾ അല്ലെങ്കിൽ ചെറു കോഴ്‌സുകൾ എന്നിവ ചെയ്ത് ജോലിക്കായി തങ്ങളെത്തന്നെ [പ്രാപ്തമാക്കുക. എല്ലാവർക്കും ബെസ്റ്റ് വിഷസ്.