Get courses worth Rs. 12,000 for FREE!
Only for selected students. Chat Now #SkillIndia

  • Please wait..

Certification in Business Accounting and Taxation (CBAT) – കോഴ്സ് തിരഞ്ഞെടുക്കുന്നതിനുള്ള 7 കാരണങ്ങൾ

business accounting and taxation

50%- ത്തോളം കൊമേഴ്‌സ് വിദ്യാർത്ഥികൾ അവരുടെ കരിയർ  കൃത്യമായി ആസൂത്രണം ചെയ്യുന്നില്ല. ഇന്നത്തെ ജോലികൾക്ക് ആവശ്യമില്ലാത്ത കഴിവുകളാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. തന്മൂലം പുതു തലമുറ തങ്ങളുടെ കഴിവുകൾ, നൈപുണ്യ സമ്പാദനത്തിന്റെയും നവീകരണത്തിന്റെയും അഭാവം മൂലം ഉപയോഗിക്കപ്പെടാതെ പോകുന്നു.ഇന്ത്യൻ യുവാക്കൾ ഇപ്പോൾ  അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്  നൈപുണ്യവിടവ്, ഇത് ഉയർന്ന തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നു.

നൈപുണ്യ വിടവുമൂലം തൊഴിൽ അന്വേഷണ  രംഗത്ത്  ബി.കോം , എം.കോം ബിരുദധാരികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്, അവർ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ,എം.ബി.എ ബിരുദധാരികൾ,സി.എ കൾ എന്നിവരാൽ പിന്തള്ളപ്പെടുന്നു എന്നത്  . ഇവർ പിസ്സ ഡെലിവറി, യൂബർ ഈറ്റ്സ് , സൊമാറ്റോ ഡെലിവറി പോലുള്ള പാർട്ട് ടൈം ജോലികളോ അല്ലെങ്കിൽ കരിയർ വളർച്ചയില്ലാത്ത മറ്റേതെങ്കിലും ജോലികളോ തിരഞ്ഞെടുക്കുന്നു (നിങ്ങൾക്കറിയാമോ, ഡെലിവറി ബോയ്സിൽ  വലിയൊരു ശതമാനം കൊമേഴ്‌സ് ബിരുദധാരികളാണ്). ശരിയായ നൈപുണ്യ വികസന പരിപാടികളിലൂടെ ഈ വിടവ് നികത്തേണ്ടത് അത്യാവശ്യമാണ്

 നിങ്ങൾ ഒരു കൊമേഴ്‌സ് വിദ്യാർത്ഥിയാണോ? വാണിജ്യ മേഖലയിലെ വിജയകരമായ കരിയറിനായി ആഗ്രഹിക്കുന്നുണ്ടോ ?

എങ്കിൽ  ശ്രദ്ധിക്കുക !!

ഇവിടെ  ഞങ്ങൾ ‌, ബെഞ്ചമിൻ‌ ഫ്രാങ്ക്ലിൻന്റെ ചുവടെ ചേർത്തിരിക്കുന്ന ‌ വാക്കുകളിൽ വിശ്വസിക്കുന്നു,

പറയൂ, ഞാൻ മറക്കുന്നു.

 എന്നെ പഠിപ്പിക്കുക, ഞാൻ ഓർക്കുന്നു.

 എന്നെ ഉൾപ്പെടുത്തുക, ഞാൻ പഠിക്കുന്നു. ”

61WtlN4NIaL. SL1200

ഞങ്ങളുടെ അനുഭവത്തിലൂടെയും ഗവേഷണത്തിലൂടെയും ഞങ്ങൾ ഒന്ന് മനസ്സിലാക്കി ആവശ്യമായ കഴിവുകളുള്ള ഫിനാൻസ്, അക്കൗണ്ട് പ്രൊഫഷണലുകളുടെ ലഭ്യതയിൽ വലിയ അന്തരമുണ്ട്  . അതിനാൽ, ഏറ്റവും അത്യാധുനിക പ്രായോഗിക കഴിവ്  നേടാൻ നിങ്ങളെ സഹായിക്കുന്നതിനായി  ഞങ്ങൾ ഒരു അക്കൗണ്ടിംഗ്, ടാക്സേഷൻ പരിശീലന കോഴ്സ് ആരംഭിച്ചിരിക്കുന്നു. ഒരു കോമേഴ്‌സ് വിദ്യാർത്ഥിക്ക് തങ്ങളുടെ വിജയകരമായ കരിയറിലേക്കുള്ള ആദ്യ ചുവടുവെപ്പായും, ഈ വിജയം ഭാവിൽ തുടരണം എന്ന ഉദ്ദേശത്തോടു കൂടിയുമാണ് ഞങ്ങൾ സി.ബാറ്റ് കോഴ്സ് രൂപീകരിച്ചത്

എന്തുകൊണ്ട് സി.ബാറ്റ് ?

1.ഇന്ത്യൻ ,  ഫോറിൻ അക്കൗണ്ടിംഗ് : സിബാറ്റ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് കോഴ്‌സിലൂടെ വിദ്യാർത്ഥികൾക്ക് 2 നേട്ടങ്ങൾ കൈവരിക്കുന്നു.  ആഴത്തിലുള്ള  ഇവയുടെ പഠനം നിങ്ങൾക്ക് ഓരോ ഇടപാടുകളും എങ്ങനെ അതിനെ തരം തിരിച്ചു അക്കൗണ്ട് ചെയ്ത്  അതിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് നിർമിക്കാം എന്നതും അതിലൂടെ ഇന്ത്യൻ അക്കൗണ്ടിങ്‌ഗും ഫോറിൻ അക്കൗണ്ടിങ്ങും തമ്മിലുള്ള വ്യത്യാസം മനസിലാക്കുവാനും സാധിക്കുന്നു .

2. ടാലി ഇആർപി 9, ക്വിക്ക്ബുക്ക്സ്  ഓൺലൈൻ, സേജ് 50 പോലുള്ള വിവിധ അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ :    ഇവിടെ നിങ്ങൾക്ക് പലതരം ഇൻഡസ്ട്രീസ്ന്റെ  എല്ലാത്തരം അക്കൗണ്ടുകളും ഈ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച്‌   പ്രാക്ടിക്കലായി ചെയ്ത് പഠിക്കാൻ അവസരം ലഭിക്കുന്നു. അതിനാൽ ഈ  കോഴ്സ് പൂർത്തിയാക്കുന്ന  വിദ്യാർത്ഥിക്ക്  എല്ലാ കമ്പനിയുടെയും എല്ലാത്തരം അക്കൗണ്ടിംഗ് സോഫ്റ്റ്വെയറുകളും അക്കൗണ്ടിംഗ് ജോലികളും എളുപ്പത്തിൽ കൈകാര്യം  ചെയ്യാൻ സാധിക്കുന്നു. 

3.ഇന്ത്യൻ, മിഡിൽ ഈസ്റ്റ് ടാക്സേഷൻ: സി.ബാറ്റ് കോഴ്സ് വഴി നിങ്ങൾക്ക് ഇൻകം ടാക്സ്ന്റെയും ജി.സ്.ടി. യുടെയും  ടാക്സ് കണ്ടുപിടിച്ച് അത് അടയ്ക്കുവാനും അതിന്റെ റിട്ടേൺ ഫയൽ ചെയ്യുവാനും എളുപ്പത്തിൽ സാധിക്കുന്നു . ഇതിനോടൊപ്പം തന്നെ ജി.സി.സി വാറ്റിനെ പറ്റിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു

4.പൂർണ്ണ പരിശീലനം : ഈ കോഴ്‌സിൽ  അക്കൗണ്ടന്റ് ചെയ്യേണ്ടതായിട്ടുള്ള എല്ലാ കാര്യങ്ങളും തുടക്കം മുതൽ അവസാനം വരെ  ചെയ്യുന്നതിനാൽ ഇതിനെ നിങ്ങളുടെ ഫസ്റ്റ് ജോബ് ആയി കണക്കാക്കാം.

5.100% പ്ലേസ്മെന്റ്: കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി യോഗ്യതാ മാനദണ്ഡങ്ങൾ നേടിയ വിദ്യാർത്ഥികളെ ഉടനടി ഇന്ത്യയിലുടനീളമുള്ള പ്രശസ്ത കമ്പനികളിൽ ഉൾപ്പെടുത്തും.

6. പരിചയ സമ്പന്നരായ  പരിശീലകർ  : ഓരോ മേഖലയിലും വളരെയധികം പരിചയസമ്പന്നരായ പരിശീലകരെയാണ്  സി. ബാറ്റ് കോഴ്‌സിലേക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് .  ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്ന സിലബസ്സിൽ വരുന്ന സംശയങ്ങൾ ദൂരീകരിക്കുവാനും ഈ പ്രൊഫഷണല്സിന് കഴിയും 

7.പ്രൊഫഷണൽ നൈപുണ്യ പരിശീലനവും മോക്ക് ഇന്റർവ്യൂവും:

ഒരു തൊഴിലുടമ അവരുടെ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരുടെ കാര്യക്ഷമതയും  ആശയ വിനിമയ രീതിയെയും നോക്കിയാണ് . സി.ബാറ്റ് കോഴ്സ് പൂർത്തിയാകുന്നതോടെ നിങ്ങൾ തികച്ചും ഒരു പ്രഫഷണൽ ആകുന്നു

സിബാറ്റ്  ഇന്റർനാഷണൽ അക്കൗണ്ടിംഗ് കോഴ്‌സ് നിങ്ങൾക്ക് അക്കൗണ്ടിംഗ്, ടാക്സേഷൻ എന്നിവയിൽ തൊഴിൽ പരിചയം നൽകുന്നു . നിങ്ങളുടെ അക്കൗണ്ടിംഗ് കഴിവുകൾ മികവുറ്റതാക്കാനും , നല്ല ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സിബാറ്റ് നിങ്ങൾക്ക് അനുയോജ്യമായ കോഴ്സാണ്.

You’ll also like