Get courses worth Rs. 12,000 for FREE!
Only for selected students. Chat Now #SkillIndia

  • Please wait..

കൊമേഴ്‌സ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ഫിനാൻസ് രംഗത്തിന്റെ ഗതി മാറ്റുന്ന 6 സംരംഭങ്ങൾ !

എല്ലാ രംഗത്തും ഡിജിറ്റൽ ആപ്പുകളുടെയും സോഫ്ട്‍വെയറുകളുടെയും ആധിപത്യം നാൾക്കുനാൾ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന ഈ കാലത്തെ ഫിനാൻസ് രംഗവും ഒട്ടും വത്യസ്തമല്ല. ക്‌ളൗഡ്‌ അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകൾ മുതൽ പറ്റ്ബുക്ക് വരെ സോഫ്ട്‍വെയറുകളായും ആപ്പുകളായും മാർക്കറ്റിൽ ലഭ്യമാണ്. 

ഉപഭോക്താക്കൾക്ക് കൃത്യത കൂടിയതും എളുപ്പത്തിലുമുള്ള സർവീസ് നൽകുമെന്ന് മാത്രമല്ല പല സോഫ്ട്‍വെയറുകളും ബികോം ബിരുദധാരികൾക്ക്  ജോലി സാധ്യതകളും നൽകുന്നുണ്ട്.അങ്ങനെ ഫിനാൻസ് രംഗത് വിപ്ലവം സൃഷ്ട്ടിക്കുന്ന ചില സോഫ്ട്‍വെയറുകളെ നമുക്ക് പരിചയപ്പെടാം.

QuickBooks Online

അക്കൗണ്ടിംഗ് രംഗത്തിനെ മാറ്റിമറിക്കാൻ കെല്പുള്ള സജ്ജീകരണങ്ങളുമായാണ് QuickBooks Online ഇന്ത്യയിലേക്കെത്തിയത്. ടാലി യുടെ അപ്രമാദിത്യം ഉള്ള ഇന്ത്യൻ അക്കൗണ്ടിംഗ് രംഗത്തു, ക്‌ളൗഡ്‌ അക്കൗണ്ടിംഗ് സാങ്കേതികവിദ്യയുമായി QuickBooks Online എത്തിയതുതൊട്ട് കാര്യങ്ങളൊക്കെ മാറുകയാണ്. ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള QuickBooks Online, കൂടുതൽ ലളിതവും, ഇന്റർനെറ്റിന്റെ സഹായത്തോടെ എവിടെനിനിന്നും ഉപയോഗിക്കാൻ കഴിയുന്നതും അതിനാൽ തന്നെ ഒരു തൊഴിലുടമക്ക് കൂടുതൽ സഹായകരവുമായി തീരുന്നു. അക്കൗണ്ടിംഗ് രംഗത്ത് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് തെഴിൽ സാധ്യതകളും QuickBooks Online തുറന്നു നൽകുന്നുണ്ട്. കമ്പനി തന്നെ നൽകുന്ന സർട്ടിഫിക്കേഷൻ കോഴ്‌സുകൾ പരിഗണിക്കാവുന്നതാന്നെങ്കിലും ഉയർന്ന ഫീസ് എന്ന പ്രശ്നം ഇവിടെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്. മികച്ച സ്ഥാപനങ്ങളിൽ, പ്രായോഗിക പരിജ്ഞാനം നേടുന്ന പരിശീലനം കഴിഞ്ഞവർക്ക് കുറഞ്ഞ ഫീസിൽ പഠിക്കാവുന്നതാണ്.

Cred

രാഹുൽ ദ്രാവിഡിന്റെ ഉൾപ്പടെ വയറലായ പല പരസ്യങ്ങളിലൂടെയും നിങ്ങൾക്ക് പരിചിതമായിരിക്കും Cred എന്ന ആപ്ലിക്കേഷൻ. ഒരു വ്യക്തിയുടെ ക്രെഡിറ്റ് കാർഡുകൾ ആപ്പുമായി ബന്ധിപ്പിക്കുക വഴി, സമയബന്ധിതമായി തുകകൾ തിരിച്ചടക്കാനും, മറഞ്ഞിരിക്കുന്ന ചാർജുകൾ കണ്ടെത്തുവാനും Cred ഉപഭോക്താക്കളെ സഹായിക്കുന്നു. അതോടൊപ്പം കൃത്യമായ തിരിച്ചടവുകൾക്ക് Cred കോയിനുകളും യൂസറിന് ലഭിക്കുന്നുണ്ട്, ഷോപ്പിങ്ങിനും മറ്റുമായി ഉപയോഗിക്കാൻ കഴിയും.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Cred ഇന്ത്യയിലെതന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

Tally Prime

അക്കൗണ്ടിംഗ് രംഗത്തെ അതികായനാണ് ഇന്ത്യയിൽ ടാലി. പുത്തൻ തലമുറ ക്‌ളൗഡ്‌ അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകളുടെ വരവോടെ മത്സരം മുറുകിയപ്പോൾ പുതിയ വേർഷൻ Tally Prime  അവതരിപ്പിച്ചുകൊണ്ടാണ് ടാലി മത്സരത്തിന് പുതിയ മാനം പകർന്നത്. നിരവധി മാറ്റങ്ങളോടെ അവതരിക്കപ്പെട്ട  Tally Prime, കൂടുതൽ മികവുറ്റ യൂസർ ഇന്റർഫെയിസും, പുത്തൻ ഫീച്ചറുകളുമായി തങ്ങൾ അടക്കി വാഴുന്ന ഇന്ഡസ്ട്രിയിൽ കൂടുതൽ പിടിമുറുക്കാനുള്ള തന്ത്രങ്ങളുമായാണ് എത്തിയത്. ടാലി പഠിക്കുന്നത് ബികോം വിദ്യാർത്ഥികളെ സംബന്ധിച്ച് ജോലിസാധ്യതകൾ ഏറെ നൽകുന്ന ഒരു പരിശീലനമാണ്. ഏറെ അവസരണങ്ങളും സാധ്യതകളും തുറന്നു നൽകുന്ന ടാലി പഠനം ഒരു ജോലിക്കായി ശ്രമിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന സോഫ്ട്‍വെയർ പഠനങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്.

Kathabook

ചെറുകിട കച്ചവടക്കാരെയും സാധാരണ സംരംഭകരേയും ലക്ഷ്യമിട്ടാണ് ഖാത്തബുക്ക് എത്തുന്നത്. ഇതിനകം തൻ വന്ന ജനപ്രീതി നേടിയ ഈ ആപ്ലിക്കേഷനിൽ എം എസ് ധോണി ഉൾപ്പടെ നിക്ഷേപം നടത്തിക്കഴിഞ്ഞു.അടിസ്ഥാന മേഖലയിൽ മാറ്റം കൊണ്ടുവരുന്ന Kathabook, സമീപകാലങ്ങളിലായി വൻ വളർച്ചയാണ് നേടുന്നത്. ഒരു കച്ചവടക്കാരന് കിട്ടേണ്ട തുകകൾ സൂക്ഷിച്ചു വക്കുവാനും, സമയോചിതമായി ഇതിനെപ്പറ്റി ഇരു പാർട്ടികളെയും ഓർമ്മിപ്പിക്കുവാനും Kathabook സൗകര്യം ഒരുക്കുന്നു.

ZestMoney

പലിശരഹിതമായ EMI വായ്പകൾ നൽകിക്കൊണ്ടാണ് ZestMoney ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമായി മാറുന്നത്. ലളിതമായ വ്യവസ്ഥകളും, കുറഞ്ഞ സമയത്തിനുള്ളിൽ പണം ലഭിക്കുമെന്നുള്ളതും ZestMoney തന്നെ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. ഓൺലൈൻ വ്യാപാരങ്ങളും ഉപഭോഗങ്ങളും ദിനംപ്രതി പ്രചാരം നേടുന്ന ഇക്കാലത്ത്, ഡിജിറ്റലായി തന്നെ വളരെയെളുപ്പത്തിൽ വായ്പ സാധ്യമാക്കുകയാണ് ZestMoney ചെയ്യുന്നത്. ഇ കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്കാർട്, ആമസോൺ, അതുപോലെ നിരവധി ഓൺലൈൻ വിദ്യാഭ്യാസ വായ്പകൾ എന്നിവിടങ്ങളിലൊക്കെ തന്നെ ZestMoneyയുടെ സേവനം ലഭ്യമാണ്.

Vyapar

സൗജന്യമായി അക്കൗണ്ടിംഗ് സേവനങ്ങൾ ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർക്കായി നൽകുന്ന ആപ്ലിക്കേഷനാണ് Vyapar. GST സംബന്ധമായ പ്രക്രിയകൾക്കും Vyapar ആപ്പ് സംവിധാനം നൽകുന്നുണ്ട്. പൊതുവെ ശ്രമകരമായ GSTR 1,GSTR 2 പോലെയുള്ള GST സംബന്ധമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഇപ്പോൾ കച്ചവടക്കാർ കൂടുതലായും ഓഫ്‌ലൈനായി ചെയ്തുകൊണ്ടിരിക്കുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രവർത്തികളെല്ലാം ഡിജിറ്റലാക്കുക വഴി, കൂടുതൽ കാര്യക്ഷമത  കൈവരിക്കുവാനും സമയം ലാഭിക്കുവാനും കഴിയുന്നു.

ജോലിസാധ്യതകൾ നൽകുന്ന പുതുതലമുറ അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകൾ മുതൽ ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നത് വരെ വിവിധ മേഖലകിൽ വിവിധ ആവശ്യങ്ങളെ ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ സംരംഭങ്ങൾ ജനങ്ങളിലേക്കെത്തുന്നത്. അതിവേഗം ഡിജിറ്റൽ സേവനങ്ങൾ ഫിനാൻസ് രംഗത്ത് പിടിമുറുക്കുമ്പോൾ കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് അവ ഏത് രീതിയിൽ സാദ്ധ്യതകൾ തുറന്നിടുന്നു എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം. എന്നിരുന്നാലും ഇനി ടെക്നോളജിയുമായി പൊരുത്തപ്പെടാതെ രക്ഷയില്ല എന്നുതന്നെ വേണം അനുമാനിക്കാൻ.