ജോലി അവസരങ്ങളുടെയും കരിയർ വൈവിധ്യങ്ങളുടെയും അനവധി സാധ്യതകൾ തുറന്നിടുന്ന ബിരുദമാണ് ബികോം. നമ്മുടെ നാട്ടിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബിരുദ വിഷയം കൂടിയാണിത്, പക്ഷെ ഒരു കോമേഴ്‌സ് ബിരുദം തുറന്നിടുന്ന സാധ്യതകൾ എത്രത്തോളമുണ്ടെന്നുള്ള അറിവ് പലപ്പോഴും ശരിയായി നമ്മുടെ വിദ്യാർഥികളിലേക്കെത്തുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. വ്യത്യസ്തമായ മേഖലകളിൽ ലോകമെമ്പാടും തൊഴിലവസരങ്ങൾ തുറന്നിടുന്ന കൊമേഴ്‌സ് രംഗത്തേക്കുള്ള ചവിട്ടുപടി മാത്രമാണ് ഒരു ബികോം ബിരുദം. ഇന്ത്യയിലും വിദേശത്തുമായുള്ള അതിന്റെ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും നമുക്ക് വിശദമായി അറിയാം.
തുടർപഠനമോ അതോ ജോലിയോ? ബികോം കഴിയുന്ന ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. തുടർപഠനം തിരഞ്ഞെടുക്കുന്നവർക്ക് രണ്ടോ അതിലധികമോ വർഷങ്ങൾ വേണ്ടിവരുന്ന, സാധ്യതകളും മേഖലകളും ഏറെയുള്ള നിരവധി കോഴ്‌സുകൾ ലഭ്യമാണ്. ആദ്യം നമുക്ക് തുടർപഠന സാധ്യകളിലെ ഏറ്റവും മികച്ച കോഴ്‌സുകളെ നമുക്ക് പരിചയപ്പെടാം.
M.Com ഇപ്പോഴും ഒരു ഓപ്‌ഷൻ ആണോ?
ബികോമിന് ശേഷം എന്തെന്ന് ചോദ്യത്തിന് സ്വാഭാവികമായ ഉത്തരം എംകോം എന്നതാണ്, കോർ/ഇലെക്റ്റിവ് വിഷയങ്ങൾ വിദ്യാർഥികളുടെ താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കുക വഴി വ്യക്തമായ കരിയർ അവസരങ്ങൾ തിരഞ്ഞെടുക്കുവാൻ ഇവ അവസരം ഒരുക്കുന്നു. ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇ-ബിസിനസ്, ഇന്റര്‍നാഷണല്‍ ട്രേഡ്/ മാര്‍ക്കറ്റിങ് /ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ഫിനാന്‍ഷ്യല്‍ സിസ്റ്റം, മാര്‍ക്കറ്റിങ്, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ്, ഇ-മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റ്‌സ്, സെക്യൂരിറ്റി അനാലിസിസ് ആന്‍ഡ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്,കണ്‍സ്യൂമര്‍ ബിഹേവിയര്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയവ ചില ഇലക്ടീവുകളാണ്.
MBA
ബികോം പഠനത്തിന് ശേഷം ബിരുദധാരികൾ തിരഞ്ഞെടുക്കുന്ന മറ്റൊരു പ്രധാന ഉന്നത വിദ്യാഭ്യാസ കോഴ്സാണ് MBA. ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ്, സെയിൽസ്, ടൂറിസം തുടങ്ങി ഒരു സംരംഭത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നി വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുവാനുള്ള അവസരം MBA നൽകുന്നുണ്ട്.
പഠിക്കുന്ന സ്ഥാപനത്തിന്റെ ഗ്രേഡ് അനുസരിച്ച് പ്ളേസ്മെന്റ് സാധ്യതകളും, പാക്കേജും വ്യത്യസ്തമാകുമെന്നതിനാൽ മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് കൂടുതൽ ആകർഷകമായ സാധ്യതകൾ ലഭിക്കുന്നു. പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് കോഴ്‌സും(PGDM) MBA ക്ക് സമാനമായ ജോലി സാധ്യതകൾ നൽകുന്ന ബികോമിന് ശേഷം പരിഗണിക്കാനാകുന്ന ഒരു കോഴ്സാണ്.
ഒരാഗോള കോഴ്സ് ആയതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കുന്നതിന് പ്രിയം കൂടിവരുന്ന ഒരു സമയമാണിത്. കാനഡ,ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, യുകെ തുടങ്ങി വിവിധ ലോകരാഷ്ട്രങ്ങളിൽ MBA പഠിക്കുവാനാകും.
CA
പരീക്ഷകൾ കഠിനവും എന്നാൽ ആകർഷകമായ സാധ്യതകൾ നല്കുന്നതമായ പരമ്പരാഗത കരിയറുകളിൽ ഒന്നാണ് CA അഥവാ ചാർട്ടേർഡ് അക്കൗണ്ടന്റ്.+2 കഴിയുമ്പോൾ തന്നെ CA ഫൗണ്ടേഷൻ പരീക്ഷ എഴുതുക വഴിയോ, അല്ലെങ്കിൽ ബിരുദത്തിന് ശേഷം നേരിട്ട് രണ്ടാം ഘട്ടമായ ഇന്റർമീഡിയേത്തിലേക്ക് കടക്കുക വഴിയോ CA പഠനത്തിന് തുടക്കം കുറിക്കാനാകുന്നതാണ്. കഠിനമായ പരീക്ഷകൾക്കൊപ്പം 3 വർഷത്തിലപ്പുറം ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് കീഴിൽ പ്രായോഗിക പരിശീലനമായ ആർട്ടിക്കിൾഷിപ്പും ചെയ്യേണ്ടതുണ്ട്. 10-15% മാത്രം വിജയശതമാനമുള്ള CA പരീക്ഷ പക്ഷെ സ്വന്തമായി പ്രാക്ടീസ് ചെയ്യാനും, ജോലി അവസരങ്ങൾ ലോകമെമ്പാടും തുറന്നിടുക വഴിയും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട കരിയറുകളിലൊന്നാണ്.
CA പോലെ തന്നെ പരിഗണിക്കേണ്ട കോഴ്സ് ആണ് CPA അഥവാ ചാർട്ടേർഡ് പബ്ലിക് അക്കൗണ്ടന്റ്. അമേരിക്ക ആസ്ഥാനമായുള്ളതും ലോകമാകമാനം സാധ്യതകൾ നൽകുകയും ചെയ്യുന്നു CPA. പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായാണ് CPA അറിയപ്പെടുന്നത്.
ഇവയോടൊപ്പംഅക്കൗണ്ടിങ് മേഖലയിൽ ഭാവി തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച കോഴ്‌സുകളാണ് CMA, ACCA എന്നിവയൊക്കെ. CA പോലെതന്നെ കഠിനവും, അശ്രാന്ത പരിശ്രമവും ഇവക്ക് ആവശ്യമാണ്.
CFA
ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA) ആഗോള തലത്തിൽ നടത്തപ്പെടുന്ന ഒരു കോഴ്സ് ആണ്. CFA ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇവ നടത്തുന്നത്.ഗ്ലോബൽ സർട്ടിഫികേഷൻ ആയതുകൊണ്ട് തന്നെ ലോകമെങ്ങും അനവധി സാധ്യതകൾ ഉള്ളതാണ് CFA ഒരു പ്രീമിയം കോഴ്സ് ആക്കി മാറ്റുന്നത്. ഫിനാൻസ് രംഗത്ത് കരിയർ തേടുന്നവർക്കും, പ്രേത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കും അനുയോജ്യമായമാണ് CFA.
CS
മൾട്ടിനാഷണൽ കമ്പനികളിൽ ഏറെ സാധ്യതകളുള്ള കമ്പനി സെക്രട്ടറി ജോലിയും B.Com വിദ്യാർത്ഥികൾക്ക് ഉറപ്പുള്ള കരിയർ നൽകുന്നുണ്ട്. ഫൗണ്ടേഷൻ, എക്സിക്യൂട്ടിവ്, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പരീക്ഷകൾ നടത്തപ്പെടുന്നത്.CA പോലെ തന്നെ +2 നു ശേഷമോ അല്ലെകിൽ ബിരുദത്തിനു ശേഷമോ CS പഠിക്കാവുന്നതാണ്. CS ഫൗണ്ടേഷൻ പരീക്ഷയിലൂടെ +2 നു ശേഷവും, ബിരുദത്തിനുശേഷം നേരിട്ട് എക്സിക്യൂട്ടിവ് പ്രോഗ്രാമിലേക്കും കടക്കാവുന്നതാണ്.
മേല്പറഞ്ഞവയെല്ലാം തന്നെ വർഷങ്ങളുടെ പഠനവും, ദീർഘനാളത്തെ പ്രവൃത്തിപരിചയവുമൊക്കെ ആവശ്യം വരുന്ന കോഴ്‌സുകളാണ് എന്നാൽ
ബിരുദത്തിനുശേഷം ഉടനൊരു ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട വിഭാഗമാണ് ബിരുദത്തിനൊപ്പമോ ശേഷമോ ചെയ്യാൻ കഴിയുന്ന ഡിപ്ലോമ കോഴ്‌സുകൾ. ഇന്ത്യയിലും വിദേശത്തും ലഭ്യമായ തൊഴിൽ സാധ്യകൾക്കനുസൃതമായി നിരവധി കോഴ്‌സുകൾ നമുക്ക് ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്. അവയിൽ ഏറ്റവും മികച്ചവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
PGBAT
PG Diploma in Business Accounting and Taxation, ഒരു വര്ഷം മാത്രം ദൈർഖ്യം വരുന്ന, ജോലി മുന്നിര്ത്തി സ്കില്ലുകളും, അക്കൗണ്ടിംഗ്,ബിസിനസ് രംഗത്തെ പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്ന മികച്ച ഒരു കോഴ്സ് ആണ്. ടാലി, SAP FICO ഉൾപ്പടെയുള്ള വിവിധ അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകൾ, GST, ഇൻകം ടാക്സ്, ഓഡിറ്റിങ് തുടങ്ങി അക്കൗണ്ടിംഗ് രംഗത്തെ ജോലിക്കാവശ്യമായ സബ്ജക്ടുകളിലും, സോഫ്ട്‍വെയറുകളിലും PGBAT പരിശീലനം നൽകുന്നു. ഈ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ 100% പ്ളേസ്മെന്റ് അസിസ്റ്റൻസ് നൽകുന്ന സ്ഥാപനം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.
PGDIFA
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഒരുപോലെ തൊഴിൽ സാധ്യതകൾ തുറന്നിടുന്ന ഡിപ്ലോമയാണ് PG Diploma in Indian and Foreign Accounting. 2018 മുതൽ GCC രാജ്യങ്ങൾ ഓരോന്നായി VAT ടാക്സ് സിസ്റ്റം അവലംബിച്ചു വരികയാണ്, അതുകൊണ്ടു തന്നെ പുതിയ രീതികളിൽ പ്രായോഗിക പരിജ്ഞാനവും അറിവുമുള്ളവർക്കാണ് ഇനി ജോലി സാധ്യതലുള്ളത്. Gulf VAT പഠനത്തിന്റെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് നമ്മൾ നോക്കി കാണേണ്ടത്. PGDIFA കോഴ്സ് 3 മാസം ഇന്റെർഷിപ്പോടെ പഠിക്കാം എന്നതിനാൽ നേരിട്ടുള്ള പഠനം, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കുന്നു. ഇവിടെയും പ്ലെസ്‌മെന്റ്റ് അസിസ്റ്റൻസ് പ്രധാനമാണ്.
ബിരുദത്തിനുശേഷം ഉടനൊരു ജോലിയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, നിങ്ങൾ പരിഗണിക്കേണ്ട ചില ഘടകങ്ങളും ചോദ്യങ്ങളുമുണ്ട്. നിങ്ങളുടെ സ്കില്ലുകൾ, അഭിരുചി, സോഫ്ട്‍വെയർ പരിജ്ഞാനം എന്നിങ്ങനെ നിങ്ങൾ ഒരു ജോലിക്ക് തയ്യാറാകാൻ ബിരുദത്തിനപ്പുറം ആവശ്യമുള്ള കാര്യങ്ങളുണ്ട്. നിങ്ങളെ ഒരു ജോലിക്ക് പ്രാപ്തമാക്കുന്ന കോഴ്‌സുകളും നമുക്കിന്ന് ലഭ്യമാണ്. 6 മാസം മുതൽ 1 മാസം വരെ ദൈർഘ്യം വരുന്ന ചെറു കോഴ്‌സുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
CBAT
6 മാസം കൊണ്ട് ഒരു ജോലി ഉറപ്പാക്കാം എന്നതാണ് Certification in Business Accounting and Taxation കോഴ്‌സിനെ ആകര്ഷകമാക്കുന്നത്. 100% പ്ലെസ്‌മെന്റ്റ് അസിസ്റ്റൻസോടെ വരുന്ന CBAT പ്രായോഗിക പഠനത്തിൽ ഊന്നി വിദ്യാർത്ഥികളെ ജോലിക്കായി പ്രാപ്തമാക്കുന്നു.
സോഫ്ട്‍വെയർ കോഴ്‌സുകൾ
Tally Prime
ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗത്തിലുള്ള അക്കൗണ്ടിംഗ് സോഫ്ട്‍വെയർ കമ്പനിയാണ് Tally. Tally യുടെ ഏറ്റവും പുതിയ വേർഷനാണ് Tally Prime. ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് എന്ന് പറയുമ്പോൾ തന്നെ ജോലിക്കായി അതറിയേണ്ട ആവശ്യകതയും വ്യക്തമാണ്. നിങ്ങൾ അക്കൗണ്ടിംഗ് രംഗത്ത് ഒരു കരിയർ നോക്കുന്നുണ്ടെങ്കിൽ ടാലി പഠിക്കേണ്ടത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.
SAP FICO
മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ലക്ഷ്യമിടുന്നെങ്കിൽ ആവശ്യമായി വരുന്ന സോഫ്ട്‍വെയറാണ് SAP FICO. ജർമ്മൻ ERP സോഫ്ട്‍വെയർ കമ്പനിയാണ് SAP. കമ്പനിയുടെ പേരുതന്നെയാണ് അവരുടെ ERP സോഫ്ട്‍വെയറിനും നൽകിയിട്ടുള്ളത്. ഒരു ബിസിനസ്സിന്റെ പല മേഖലകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന SAP സോഫ്ട്‍വെയറിന്റെ ഓരോ വിഭാഗവും മൊഡ്യുൾ എന്ന പേരിൽ അറിയപ്പെടുന്നു. SAP ഫിനാൻസ് വിഭാഗം അഥവാ മൊഡ്യൂൾ ആണ് FICO എന്ന പേരിൽ അറിയപ്പെടുന്നത്.SAP FICO യുടെ രണ്ട് അംഗീകൃത സർട്ടിഫിക്കറ്റുകളാണ് യൂണിവേഴ്സൽ സർട്ടിഫിക്കറ്റ്, SAP പവർ യുസർ സർട്ടിഫിക്കറ്റ് എന്നിവ. ഇതിൽ പവർ യൂസർ സർട്ടിഫിക്കേറ്റ് കുറഞ്ഞ ചിലവിൽ നേടുവാനാകും.
QuickBooks Online
ലോകം ഡിജിറ്റലായി മാറുമ്പോൾ അക്കൗണ്ടിംഗ് രംഗവും അതിനൊപ്പം ചലിക്കുകയാണ്. ക്‌ളൗഡ് അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകളിൽ മുൻപന്തിയിൽ കുതിക്കുന്ന സോഫ്ട്‍വെയറാണ് QuickBooks Online. തീർച്ചയായും ഭാവി ഡിജിറ്റൽ സേവനങ്ങളിലേക്ക് കൂടുതൽ മാറുമെന്നതുകൊണ്ടുതന്നെ നിങ്ങളുടെ സ്കില്ലുകൾ ആ മേഖലയിൽ അപ്‌ഡേറ്റ് ചെയ്യുന്നത് കരിയറിന് ഗുണം ചെയ്യുന്നു.
നിങ്ങളൊരു ബികോം ബിരുദധാരിയാണെങ്കിൽ, ഇന്ത്യയിലും വിദേശത്തും നിരവധി സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. തുടർപഠനത്തിനായി നോക്കുന്നവർ കൃത്യമായ പദ്ധതിയോടു കൂടി പഠനമേഖലയെയും കോഴ്‌സിനെയും സമീപിക്കുക. ഒരു ജോലി എന്ന ലക്ഷ്യം മുന്നിൽ കാണുന്നവർ താങ്കളുടെ സ്കില്ലുകൾ, സോഫ്ട്‍വെയർ പ്രാവീണ്യം, ഇന്റേൺഷിപ്പുകൾ അല്ലെങ്കിൽ ചെറു കോഴ്‌സുകൾ എന്നിവ ചെയ്ത് ജോലിക്കായി തങ്ങളെത്തന്നെ [പ്രാപ്തമാക്കുക. എല്ലാവർക്കും ബെസ്റ്റ് വിഷസ്.